ജനീവ: പുകയില വ്യവസായം വലിയ പാരിസ്ഥിതിക നാശത്തിന് കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പുകയില വ്യവസായം വനനശീകരണത്തിനും മലിനീകരണത്തിനും കാരണമാകുന്നുണ്ട്. ദശലക്ഷക്കണക്കിന് ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് പുറംതള്ളുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മലിനീകരണമാണ് പുകയില വ്യവസായത്തിലൂടെ ഉണ്ടാകുന്നത്.
പുകയില വ്യവസായം മൂലം മാലിന്യങ്ങള്‍ വലിയ മലകള്‍ പോലെ ഉപേക്ഷിക്കപ്പെടുകയാണ്. ആഗോളതാപനം അടക്കമുള്ള പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഇതുമൂലമുണ്ടാകുന്നതായും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി. ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്നലെയാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുകയില വ്യവസായം മൂലം എട്ട് ദശലക്ഷം ജനങ്ങള്‍ക്കും 600 ദശലക്ഷം മരങ്ങള്‍, രണ്ട് ലക്ഷം ഹെക്ടര്‍ ഭൂമി, 22 ബില്യണ്‍ ടണ്‍ വെള്ളം തുടങ്ങിയവക്കെല്ലാം ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.