ഓടികൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ടയര്‍ ഊരി തെറിച്ചു.വെടിവെച്ചാന്‍ കോവിലില്‍ വെച്ച് ഇന്ന് രാവിലെ ഏട്ടരക്കാണ് സംഭവം.വിഴിഞ്ഞത്ത് നിന്ന് നാഗാര്‍കോവിലേക്ക് പോകേണ്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ പെട്ടന്ന് ബ്രേക്കിട്ടതിനാല്‍ വലിയ അപകടം ഒഴിവായി.നിരവധി യാത്രക്കാര്‍ ഈ സമയം ബസ്സില്‍ ഉണ്ടായിരുന്നു.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.