ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.

ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു റുക്സാന. ടിപ്പർ വശം ചേർന്ന് ഒതുക്കിയപ്പോൾ സ്കൂട്ടറിൻറെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയിൽ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിൻ ടയർ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

webdesk14:
whatsapp
line