വന്ദേബാരത് ട്രെയിനിന്റെ സമയം പുനഃപരിശോധിച്ചു വേണ്ട മാറ്റം വരുത്തും. ഒരാഴ്ച കൂടി ട്രെയിന്റെ ഓട്ടം വിലയിരുത്തിയ ശേഷം ഇടസ്‌റ്റേഷനുകളിലെ നിശ്ചിത സമയത്തില്‍ കൂടുതല്‍ ട്രെയിന്‍ നില്‍ക്കുന്നതും തുടരെയുള്ള വേഗനിയന്ത്രണങ്ങളും ലോക്കോ പൈലറ്റുമാരുടെ പരിചയക്കുറവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വന്ദേഭാരതിന്റെ യാത്രയെ ബാധിക്കുന്നുണ്ട്.
രണ്ട് മിനുറ്റ് സ്റ്റോപുള്ള സ്റ്റേഷനുകളില്‍ 5മുതല്‍ 12മിനിറ്റ് വരെയാണ് ട്രെയിന്‍ നില്‍ക്കുന്നത്. കാസര്‍കോട് സമയത്ത് എത്തുന്നുണ്ടെങ്കിലും ഇടക്കുള്ള സ്‌റ്റേഷനുകളിലാണ് കൃത്യസമയം പാലിക്കാത്തത്. ഓട്ടോമാറ്റിക് ഡോറുകള്‍ യാത്രക്കാര്‍ക്ക് പരിചിതമല്ലാത്തതും ഭക്ഷണം ലോഡ് ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുന്നതും ട്രെയിന്‍ വൈകാനിടയാക്കുന്നുണ്ട്. തിരുവനന്തപുരം ഡിവിഷനിലാണ് സമയം നഷ്ടം കൂടുതലും. ഇതിന് പ്രധാനകാരണം ട്രാക്ക് നവീകരണവുമായി ഏര്‍പ്പെടുത്തിയിട്ടള്ള വേഗനിയന്ത്രണങ്ങളാണ്.