കണ്ണൂര്‍ അടയ്ക്കാത്തോട് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയോളം മേഖലയില്‍ കടുവ ഭീതി വിതച്ചിരുന്നു. പിടികൂടിയ കടുവയെ നിരീക്ഷണത്തിനായി കണ്ണവത്തേക്ക് മാറ്റി. കഴിഞ്ഞ രണ്ടാഴ്ചയോളമായി കേളകത്തെ അടക്കത്തോട് മേഖലയില്‍ ഭീതി വിതച്ച് കറങ്ങി നടന്നിരുന്ന കടുവ പിടിയിലാകുന്നത് നാട്ടുകാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ഞായറാഴ്ച വനംവകുപ്പിന്റെ കണ്‍മുന്നില്‍ നിന്നും കടന്നുകളഞ്ഞ കരിയങ്കാവിലെ റബര്‍ തോട്ടത്തില്‍ വെച്ചാണ് കടുവയെ കണ്ടത്. തുടര്‍ന്ന് കടുവയെ മറ്റൊരാളുടെ പറമ്പിലേക്ക് ഓടിച്ചു. പിന്നീട് കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. കടുവയെ കണ്ണവത്തേക്ക് കൊണ്ടുപോയി.
ജനകീയ പ്രതിഷേധം രൂക്ഷമായതോടെ കടുവയ്ക്കായി വ്യാപക തിരച്ചില്‍ നടന്നു. ഒടുവില്‍ കരിയംകാപ്പ് മേഖലയിലെ റബ്ബര്‍ തോട്ടത്തില്‍ കടുവയെ വീണ്ടും കണ്ടെത്തി. പിന്നാലെ വെറ്റിനറി ഡോക്ടര്‍ ആര്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കു വെടിവെച്ചു. തുടര്‍ന്ന് കൂട്ടിലാക്കി കണ്ണവത്തേക്ക് മാറ്റി. കടുവയുടെ ആരോഗ്യസ്ഥിതി വിദഗ്ധസംഘം നിരീക്ഷിക്കും. തുടര്‍ന്നാകും കടുവയെ എങ്ങോട്ടയക്കണമെന്നതില്‍ തീരുമാനമെടുക്കുക.