X

സില്‍വര്‍ലൈനില്‍ ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ഡെപ്യൂട്ടി കലക്ടറും തഹസില്‍ദാറുമടക്കം 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് നീട്ടിയത്.

സാമൂഹിക ആഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍ മന്ത്രിസഭായോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമിയേറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടാന്‍ ഉത്തരവിറങ്ങിയത്.

Test User: