X
    Categories: Film

മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ടീസർ പുറത്ത്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. കോമഡിക്കും പ്രാധാന്യം ഉള്ള ഒരു ത്രില്ലർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തേയും ടീസറിൽ കാണാം. ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഒരു സംഘട്ടനത്തിന് തയ്യാറാക്കുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ രസകരമായ സംഭാഷണമാണ് ടീസറിന്റെ ഹൈലൈറ്റ്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. തമിഴിൽ ക്ലാസിക് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്. തമിഴിൽ വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ഈ മമ്മൂട്ടി ചിത്രം.

മമ്മൂട്ടി ഗംഭീര ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്തിരുന്നു. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിച്ച ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ്. ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ,

webdesk14: