‘അല്ലു അര്‍ജുന്റെ ‘പുഷ്പ’ സിനിമാ കാരണം സ്‌കൂളിലെ പകുതി കുട്ടികളും മോശമായെന്ന് അധ്യാപികയുടെ പ്രസംഗം. ചിത്രത്തിനെതിരെ യൂസുഫ്ഗുദയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക നടത്തിയ പ്രസംഗമാണ് വൈറലായത്. ‘പുഷ്പ’ വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കുന്നുവെന്നാണ് വിദ്യാഭ്യാസ കമ്മീഷന് മുമ്പാകെ സംസാരിക്കവെ അധ്യാപിക പറഞ്ഞത്.
‘പുഷ്പയുടെ റിലീസിന് ശേഷം കുട്ടികള്‍ മോശമായി പെരുമാറുന്നു. അസഹനീയമായ ഹെയര്‍സ്‌റ്റൈലുകളുമായി സ്‌കൂളുകളില്‍ വരുന്നു. അസഭ്യമായി സംസാരിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ വിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമല്ല, സ്വകാര്യ സ്‌കൂളുകളിലും ഇതാണ് സ്ഥിതി. ഒരു അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ ഞാന്‍ പരാജയപ്പെടുകയാണെന്ന് എനിക്ക് തോന്നുന്നു’ -അധ്യാപിക പറഞ്ഞു.
അധ്യാപിക എന്ന നിലയില്‍ കുട്ടികളെ ശിക്ഷിക്കാന്‍ തനിക്ക് കഴിയില്ലെന്നും ശിക്ഷകള്‍ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കി ആത്മഹ്യതാ പ്രവണതയിലേക്ക് എത്തിക്കുമോ എന്ന ഭയവും തങ്ങള്‍ക്കുണ്ടെന്നും അധ്യാപിക പറഞ്ഞു.പുഷ്പ എന്ന സിനിമ തന്റെ സ്‌കൂളിലെ പകുതി കുട്ടികളെയും മോശമായി ബാധിച്ചതായും അധ്യാപിക പങ്കുവെച്ചു.