X

അധ്യാപിക ആത്മഹത്യ ചെയ്തു; സഹപ്രവര്‍ത്തകനായ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം വേങ്ങരയില്‍ അധ്യാപികയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസിനെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മരിച്ച അധ്യാപികയുമായി രാംദാസിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്. വേങ്ങര ഗേള്‍സ് സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ് അറസ്റ്റിലായ രാംദാസ്.

പ്രതി നിരന്തരം അധ്യാപികയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്റ് ചെയ്തു.

Test User: