സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കുന്നു. കടമെടുക്കാന്‍ വേണ്ടി മാത്രമുള്ള സര്‍ക്കാരാണ് കേരളത്തില്‍ നിലവിലുള്ളതെന്നും സംസ്ഥാനത്ത് വലിയ ധൂര്‍ത്താണ് നടക്കുന്നതെന്നും പ്രമേയം അവതരിപ്പിച്ച് റോജി എം. ജോണ്‍ പറഞ്ഞു.
ജിഎസ്ടി വരുമാനം കൂട്ടാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഐജിഎസ്ടി ഇനത്തില്‍ വര്‍ഷം ശരാശരി 5000 കോടി രൂപയാണ് നഷ്ടമെന്നും നികുതിഭാരമത്രയും സാധാരണക്കാര്‍ക്ക് മേലാണെന്നും റോജി ആരോപിച്ചു. എന്തെങ്കിലും പറയുമ്പോള്‍ കേന്ദ്രത്തെ പറയണമെന്ന സ്ഥിരം ക്യാപ്‌സൂള്‍ വേണ്ടെന്നും ഇവിടെ പറയേണ്ടത് ഇവിടെയും കേന്ദ്രത്തെ പറയേണ്ടത് പാര്‍ലമെന്റിലും പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രതിപക്ഷം ബിജെപിക്ക് വേണ്ടിയാണ് വാദിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്ലിഫ് ഹൗസില്‍ 42 ലക്ഷം രൂപയ്ക്ക് തൊഴുത്ത് നിര്‍മിച്ചെന്ന പ്രചാരണം കള്ളമാണെന്നും കര്‍ണാടക മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്രയോ വലിയതാണെന്നും കടകം പള്ളി തിരിച്ചടിച്ചു