ചെന്നൈ: ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ അതിവേഗം നടപടിയെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍. ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോട് നീതി ചോദിച്ച 17കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ പെണ്‍കുട്ടിയെ ഉപദ്രവിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍പ്പേട്ട് കല്‍പാക്കം സ്വദേശിയായ 17കാരിയാണ് ബന്ധുക്കളില്‍ നിന്നുള്ള അക്രമം സഹിക്കാനാവാതെ നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. കരഞ്ഞ് സങ്കടം പറഞ്ഞ പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.