ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി വാദം കേള്‍ക്കല്‍ തത്സമയം സംപ്രേഷണം ചെയ്ത് സുപ്രീംകോടതി. മൂന്ന് ഭരണഘടനാ ബഞ്ചുകള്‍ ഉള്ളതില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള രണ്ടാമത്തെ ബഞ്ചാണ് പുതിയ അധ്യായം എഴുതിച്ചേര്‍ത്തത്. ശിവസേനാ അവകാശ തര്‍ക്കം സംബന്ധിച്ച ഹര്‍ജികളിലായിരുന്നു വാദം കേള്‍ക്കല്‍. യൂട്യൂബ് സ്ട്രീമിങിന് പകരം സ്വന്തമായ ലൈവ് സ്ട്രീമിങ് പ്ലാറ്റ് ഫോം സുപ്രീംകോടതിക്ക് ഉടനുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
2018ല്‍ ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് കോടതിനടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നിര്‍ണായക തീരുമാനമായത്. നാല് വര്‍ഷത്തിനു ശേഷം കോടതികമ്മിറ്റികള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും ഇന്നലെ മുതല്‍ ലൈവ് സ്ട്രീമിങ് നടത്താമെന്ന് ധാരണയിലെത്തുകയുമായിരുന്നു.
തുടക്കത്തില്‍ യൂട്യൂബ് വഴിയും അധികം താമസിക്കാതെ സ്വന്തം സെര്‍വറിലൂടെയും കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാനാണ് തീരുമാനം. 2017 സെപ്തംബര്‍ 28നാണ് ചീഫ് ജസ്റ്റിസായിരുന്ന ദീപ്ക മിശ്രയാണ് ഇതുസംബന്ധിച്ച നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങാണ് തത്സമയ സംപ്രേഷണം എന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. രാജ്യത്തെമമ്പാടുമുള്ള ജനങ്ങള്‍ക്ക് പരമോന്നതകോടതിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള സുതാര്യത ഇതിലൂടെ കൈവരുമെന്നായിരുന്നു ഇന്ദിരാ ജയ്‌സിങ് പറഞ്ഞത്.