X
    Categories: indiaNews

ചെങ്കോട്ട ആക്രമണക്കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ചെങ്കോട്ട ഭീകരക്രമണ കേസില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ലഷ്‌കര്‍ ഭീകരന്‍ മുഹമ്മദ് ആരിഫിന്റെ പുനര്‍ പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി.ചീഫ് ജസ്റ്റിസ് യു യു ലളിത് അടങ്ങുന്ന ബെഞ്ചിന്റെ കീഴില്‍ ഇലട്രോണിക് രേഖകള്‍ പരിശോധിച്ച ശേഷമാണ് നടപടി.

ആക്രമണ കേസില്‍ വിചാരണ കോടതി വിധിയാണ് സൂപ്രീംകോടതി ശരിവെച്ചത്.കേസില്‍ പ്രതി കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.നിലപാടില്‍ ഉറച്ച് നിന്ന കോടതി ആരിഫിന്റെ പുനര്‍ പരിശോധന ഹരജി തളളുന്നതായി അറിയിച്ചു.

2000 ത്തിലാണ് ചെങ്കോട്ട ആക്രമണം ഉണ്ടായത്.രണ്ട് സൈനികരടക്കം മൂന്ന് പേരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Test User: