രാജ്യത്ത് ബുള്‍ഡോസര്‍ രാജ് തടഞ്ഞ് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കെരുതെന്നാണ് മുന്നറിയിപ്പ്. പൊതു റോഡുകള്‍, റെയില്‍വേ ലൈനുകള്‍, നടപ്പാതകള്‍, ജലാശയങ്ങള്‍ എന്നി കൈയേറ്റങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല.
ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് തീരുമാനം. കോടതിയുടെ അനുമതിയില്ലാതെ വീടുകള്‍ പൊളിക്കരുതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും കോടതി നിര്‍ദേശമുണ്ട്. ബുള്‍ഡോസര്‍ രാജിനെതിരായ ഹര്‍ജികള്‍ ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങള്‍ ശിക്ഷാ നടപടിയായി ചില സംസ്ഥാന സര്‍ക്കാരുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ നടപടി.