സുപ്രീം കോടതി പുതിയ കൈപുസ്തകം പുറത്തിറക്കി. ലിംഗ വിവേചനം ഉള്ള ഭാഷാപ്രയോഗങ്ങള്‍ കോടതിയില്‍ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കൈ പുസ്തകം പുറത്തിറക്കിയത്. വാക്കുകള്‍ക്ക് പുറമെ 40 ഭാഷാപ്രയോഗങ്ങള്‍ക്ക് പകരം കോടതികള്‍ ഉപയോഗിക്കാവുന്ന പുതിയ പ്രയോഗങ്ങള്‍ അടങ്ങുന്ന കൈപുസ്തകമാണ് പുറത്തിറക്കിയത്.
ഒഴിവാക്കേണ്ട പദങ്ങള്‍ പ്രയോഗങ്ങള്‍ പകരം ഉപയോഗിക്കാവുന്ന പദങ്ങള്‍ പ്രയോഗങ്ങള്‍ എന്നിവ പുസ്തകത്തില്‍ ഉണ്ടാകും.
കൈപുസ്തക പ്രകാരം അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ ഇനിമുതല്‍ കോടതികളില്‍ ഉപയോഗിക്കാന്‍ പാടില്ല.
അഭിസാരികക്ക് പകരമായി `വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സത്രീ എന്ന് എഴുതാം.
അവിഹിതത്തിന് പകരം `വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്നാണ് ഉപയോഗിക്കേണ്ടത്.