മദ്യനയക്കേസില്‍ ഇഡി അറസ്റ്റുചെയ്ത ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കെജ്‌രിവാളിനെ അധികാരത്തില്‍നിന്ന് നീക്കാന്‍ നിയമപരമായ അവകാശമില്ലെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്.
ഇഡിയുടെ അതിശക്തമായ എതിര്‍പ്പ് തള്ളി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി കെജ്‌രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. പ്രചാരണരംഗത്ത് സജീവമാകാനുള്ള കെജ്‌രിവാളിന്റെ അവകാശം ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസോ ഡല്‍ഹി സെക്രട്ടറിയറ്റോ സന്ദര്‍ശിക്കരുത്, അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടരുത്, മദ്യനയക്കേസിനെക്കുറിച്ച് പ്രസ്താവന അരുത്, സാക്ഷികളുമായി സംസാരിക്കരുത്, കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകള്‍ പരിശോധിക്കാന്‍ പാടില്ല, ജൂണ്‍ രണ്ടിന് കീഴടങ്ങണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.