X

അലി​ഗഢ് സർവകലാശാല ന്യൂനപക്ഷസ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി

അലിഗഢ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരുമെന്ന് സുപ്രിം കോടതി. അലിഗഢ് മുസ്‍ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുൻ ഉത്തരവ് കോടതി റദ്ദാക്കി . ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ 7 അംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ആർട്ടിക്കിൾ 30 പ്രകാരം സർവകലാശാല ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ട്.

1967-ല്‍ സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയിരുന്നു. എസ്. അസീസ് ബാഷ കേസില്‍ ഭരണഘടനാ ബെഞ്ച് പുറപ്പടുവിച്ച ഈ വിധി ശരിയാണോ എന്ന സംശയം 1981-ല്‍ അഞ്ചുമാന്‍ ഇ. റഹ്‌മാനിയ കേസില്‍ സുപ്രിം കോടതിയുടെ രണ്ടംഗ ബെഞ്ച് പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് അസീസ് ബാഷ കേസിലെ വിധി പുനഃപരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് 1981 നവംബര്‍ 26- ന് സുപ്രിം കോടതിയുടെ രണ്ടംഗ ബെഞ്ച് വിട്ടു. 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ വിഷയം സുപ്രിം കോടതിയുടെ ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വരുന്നത്.

webdesk13: