ന്യൂഡല്‍ഹി: രണ്ടു ഹൈക്കോടതി ജഡ്ജിമാരെക്കൂടി സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശക്ക് കേന്ദ്രത്തിന്റെ അംഗീകാരം. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജംഷീദ് പി പര്‍ദിവാല എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം. നിയമനം സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. അടുത്താഴ്ചയ ഇവര്‍ ചുമതലയേല്‍ക്കും. ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം അനുവദിച്ച ഫുള്‍ സ്ട്രങ്ത് ആയ 34ലേക്ക് ഉയരും.