കോവിഡ് വാക്‌സിന്‍ എടുക്കാന്‍ എത്തുന്ന ആളുകള്‍ക്ക് ആധാര്‍ വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കരുതെന്ന് സുപ്രീംകോടതി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചു. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് തുടങ്ങി 9 തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വാക്‌സിനേഷന്‍ നടത്താമെന്ന് ആരോഗ്യമന്ത്രാലയം കോടതിയെ അറിയിച്ചിട്ടുണ്ട്.
പാസ്‌പോര്‍ട്ട് നല്‍കി വാക്‌സിന്‍ സ്വീകരിക്കാനെത്തിയ ഹര്‍ജിക്കാരന് മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ നിഷേധിച്ച സംഭവം ആയി ബന്ധപ്പെട്ടാണ് കേസ് ഉയര്‍ന്നുവന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം കോടതിയെ അറിയിച്ചു.