മഞ്ചേരി: പയ്യനാട് നടക്കുന്ന സൂപ്പര്‍ കപ്പ് ഫൈനല്‍ റൗണ്ടിനു ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചിന് ഹൈദരാബാദ് എഫ്.സി.യും ഐസോള്‍ എഫ്.സി.യും തമ്മിലാണ് ആദ്യ മത്സരം. രാത്രി 8.30ന് രണ്ടാം മത്സരത്തില്‍ ഒഡീഷ എഫ്.സി.യും ഈസ്റ്റ് ബംഗാളും എഫ്.സി.യും ഏറ്റുമുട്ടും.
ഐ.എസ്.എല്‍ മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സി ഇത്തവണ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഐ ലീഗ് മുന്‍ ചാമ്പ്യന്മാരാണ് ഐസ്വാള്‍ എഫ്.സി. കോച്ച് മാന്വല്‍ മാര്‍ക്കസിനു കീഴില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നവരാണ് മഞ്ഞക്കുപ്പായക്കാര്‍. ഗുര്‍മീത് സിംഗ്, ആകാശ് മിശ്ര, ഹാലിചരന്‍ നര്‍സാരി, ബര്‍ത്തലോമിയോ ഒഗ്ബച്ചേ തുടങ്ങിയവര്‍ ഹൈദരബാദിനായി കളിക്കും. മലയാളി താരം വിപി സുഹൈര്‍, മുഹമ്മദ് റാകിപ്, ഇവാന് ഗോന്‍സാല്‍വസ്, സൗവിക് ചക്രവര്‍ത്തി ഈസ്റ്റ് ബംഗാള്‍ സ്-ക്വാഡിലുണ്ടാകും. ഒന്‍പതു ജയത്തോടെ മികച്ച രീതിയില്‍ തന്നെയാണ് ഒഡീഷ ഇത്തവണ ഐ.എസ്.എല്‍. സീസണ് അവസാനിപ്പിച്ചത്. അമരീന്ദര്‍ സിംഗ്, നിഖില്‍ പ്രഭു, ലാല്‍റുത്താര, അക്ഷുന്ന ത്യാഗി എന്നിവര്‍ അവരുടെ സ്ക്വാഡിലുണ്ടാകും.