X

ടൈറ്റാനികിന്‍റെ അവശിഷ്ടം കാണാന്‍ പോയ അന്തര്‍വാഹിനി കാണാനില്ല; തിരച്ചില്‍ തുടരുന്നു

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികളെ കൊണ്ടുപോകുന്നതിനിടെ കാണാതായ മുങ്ങിക്കപ്പലല്‍ കാണാനില്ല. അഞ്ചുപേരുമായി കടലിലേക്ക് പോയ ടൈറ്റന്‍ എന്ന അന്തര്‍വാഹിനി ഞായറാഴ്ച മുതലാണ് കാണാതായത്. യുഎസ് കോസ്റ്റ് ഗാര്‍ഡ് തിരിച്ചില്‍ നടത്തുന്നുണ്ട്.

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായാണ് വിനോദ സഞ്ചാരികളുമായി അന്തര്‍വാഹിനി പുറപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. 96 മണിക്കൂറാണ് ഈ അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ സപ്ലെ സംവിധാനം പ്രവര്‍ത്തിക്കുക.

അന്തര്‍വാഹിനിയിലെ അഞ്ച് യാത്രക്കാരും പ്രമുഖരാണ് എന്നാണ് വിവരം. ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാര്‍ഡിങ് ഈ യാത്രക്കാരില്‍ ഒരാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ കാണാനായി, താന്‍ ഞായറാഴ്ച യാത്ര തിരിക്കുകയാണെന്ന് 58കാരനായ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഏവിയേഷന്റെ ചെയര്‍മാന്‍ ആയ അദ്ദേഹം, ബഹിരാകാശ സഞ്ചാരി കൂടിയാണ്.

പാകിസ്ഥാനില്‍ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദും മകന്‍ സുലേമാനും അന്തര്‍വാഹിനിയില്‍ ഉണ്ടെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഷ്യന്‍ഗേറ്റിന്റെ സിഇഒ സ്‌റ്റോക്‌റ്റോണ്‍ റഷ്, ഫ്രഞ്ച് പൈലറ്റ് നാര്‍ജിയോലെറ്റ് എന്നിവരും അന്തര്‍വാഹിനിയില്‍ ഉണ്ടെന്നാണ് സൂചന.

webdesk14: