ഉത്തര്‍പ്രദേശില്‍ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തി. ജലാവുനില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. 22 വയസ്സുള്ള രോഷ്‌നി അഹിര്‍വര്‍ എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി ഭരണത്തില്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു എന്ന് സമാജ് വാദി പാര്‍ട്ടി അഭിപ്രായപ്പെട്ടു. വ്യാജ ഏറ്റുമുട്ടല്‍ കൊല നടത്തുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ എന്ന് നടപടി സ്വീകരിക്കുമെന്നും സമാജ് വാദി പാര്‍ട്ടി ചോദിച്ചു.
- 2 years ago
webdesk13
Categories:
Video Stories
യുപിയില്‍ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം; വിദ്യാര്‍ഥിനിയെ വെടിവെച്ചു കൊന്നു
Related Post