X

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ നീന്തുന്നതിനിടെ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു

കടലുണ്ടിപ്പുഴയില്‍ മലപ്പുറം മറ്റത്തൂര്‍ പാറപ്പുറം കടവില്‍ തൂക്കുപാലത്തിന് സമീപം വിദ്യാര്‍ഥി മുങ്ങിമരിച്ചു. വേങ്ങര അല്‍ ഇഹ്‌സാന്‍ ദഅവ കോളജിലെ വിദ്യാര്‍ഥിയായ മണാര്‍കാട് കാഞ്ഞിരപ്പുഴ സ്വദേശി പാച്ചീരി ജുനൈസ് മകന്‍ മുഹമ്മദ് റഹീസ് (21) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.

രണ്ട് കൂട്ടുകാര്‍ക്കൊപ്പം നീന്തുന്നതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകാരും മലപ്പുറം ഫയര്‍ ആന്‍റ് റസ്‌ക്യു സ്റ്റേഷനിലെ സ്‌കൂബാ ടീമും ചേര്‍ന്ന് തിരച്ചില്‍ നടത്തി മുതദേഹം കണ്ടെടുത്ത്. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലാണ്.

webdesk14: