Connect with us

More

പൊട്ടിയ പെട്ടിക്കഥ

Published

on

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ മുഖം നഷ്ടപ്പെടുത്തുകയും ബി.ജെ.പി സി.പി.എം അന്തര്‍ധാര മറനീക്കി പുറത്തുകൊണ്ടുവരികയും ചെയ്ത പെട്ടി വിവാദത്തില്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും വീണ്ടും നാണം കെട്ടിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ ഹോട്ടലിലേക്ക് ട്രോളി ബാഗില്‍ പണം കടത്തിയെന്ന പരാതിയില്‍ തെളിവില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെ പൊലീസിനെ ദുരുപയോഗം ചെയ്ത് മന്ത്രിമാരുടെയുള്‍പ്പെടെ ചേര്‍ന്നു തയാറാക്കിയ പാതിരാ നാടകം ജനകീയ കോടതിയിലെന്ന പോലെ നിയമത്തിന്റെ വഴിയിലും സി.പി.എമ്മിന് കനത്ത പ്രഹരമാണേല്‍പ്പിച്ചിരിക്കുന്നത്. നിയമത്തെ നോക്കുകുത്തിയാക്കി രാഷ്ട്രീയ യജമാനന്‍മാരുടെ വാലാട്ടികളായി മാറിയ പൊലീസ് സംവിധാനവും ഈ റിപ്പോര്‍ട്ടോടെ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തിലായിരുന്നു പാലക്കാട്ട് ട്രോളി വിവാദം അരങ്ങേറിയത്. മണ്ഡലത്തില്‍ രാഷ്ട്രിയമോ വികസനയോ ഒരുവിധത്തിലും ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കപ്പെടരുതെന്ന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന സി.പി.എമ്മും ബി.ജെ.പിയും വിവാദങ്ങള്‍ക്ക് നിരന്തരമായി തിരികൊളുത്തിക്കൊണ്ടേയിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് അടിമുടി ദുരൂഹത നിറഞ്ഞുനിന്ന പെട്ടി വിവാദവും അരങ്ങേറിയത്. എ ന്നാല്‍ പ്രഥമാ ദൃഷ്ട്യാ തന്നെ ഗൂഢാലോചന പ്രകടമായ സംഭവം ഇരുകൂട്ടര്‍ക്കും തിരിച്ചടിയാവുകയും സി.പി.എമ്മിനിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വഴിവെക്കുകയുമാണ് ചെയ്തതത്.

മന്ത്രി എം.ബി രാജേഷും അദ്ദേഹ ത്തിന്റെ അളിയനും ചേര്‍ന്ന് രൂപപ്പെടുത്തിയ തിരക്കഥയെ യു.ഡി.എഫ് ആരോപണത്തെ സാധുകരിക്കുന്ന തരത്തില്‍, മുതിര്‍ന്ന സി.പി.എം നേതാവ് എന്‍.എന്‍ കൃഷ്ണ ദാസ് പിറ്റേന്നുതന്നെ സംഭവത്തെ തള്ളിപ്പറയുകയുണ്ടായി. എന്നാല്‍ കൃഷ്ണദാസിനു തിരുത്തുമായി പാര്‍ട്ടി ജില്ലാ സെ ക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലായിരുന്നു സി.പി.എം. വിഷയത്തില്‍ നേതാക്കള്‍ ഇരുചേരികളായി മാറിയതോടെ ആരെ പിന്തുണക്കണമെന്നറിയാതെ നട്ടംതിരിഞ്ഞ ഇടതു സ്ഥാനാര്‍ത്ഥിയും അന്നത്തെ ദയനീയ കാഴ്ച്ചയായിരുന്നു. എന്നാല്‍ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം സി.പി.എമ്മിന്റെ അതിബുദ്ധി ഒരര്‍ത്ഥത്തില്‍ അനുഗ്രഹമായി മാറുകയാണുണ്ടായത്. യു.ഡി.എഫ് നിരന്തരമായി ആരോപിച്ചുകൊണ്ടിരുന്ന സി.പി.എം ബി.ജെ.പി ബാന്ധവം മറനീക്കി പുറത്തുവരുന്നതിന് സംഭവം സാക്ഷ്യം വഹിച്ചു. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരേ സമയം സംഭവ സ്ഥലത്തെത്തുകയും തോളോട് തോള്‍ ചേര്‍ന്നു സംഘര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് തല്‍സമയം സംപ്രേഷണം ചെയ്യപ്പെട്ടതോടെ ജനങ്ങളെ കൂടുതലൊന്നും ബോധ്യപ്പെടുത്തേണ്ടതില്ലാത്ത സാഹചര്യമാണ് രൂപപ്പെട്ടത്. സി.പി.എം ബി.ജെ.പി നേതാക്കളും പ്രസ്തുത ഹോട്ടലിലുണ്ടായിരുന്നിട്ടും അവരുടെ മുറികളൊന്നും പരിശോധനക്ക് വിധേയമാക്കപ്പെടാത്തതും, കോണ്‍ഗ്രസിന്റെ വനിതാനേതാക്കളുടെ മുറികളില്‍ അവരുടെ സ മ്മതമില്ലാതെ കയറി നിരങ്ങിയ പൊലീസ് ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ പത്തിമടക്കിയതും ‘സി.ജെ.പി’ ബന്ധത്തിന്റെ സംസാരിക്കുന്ന തെളിവുകളായി മാറുകയായിരുന്നു.

ഫലം പുറത്തുവന്നതോടെ പെട്ടിവിവാദം മാത്രമല്ല, പാലക്കാട് ഉപതിരഞ്ഞെടുപ്പ് തന്നെ സി.പി.എമ്മിനും ബി.ജെ.പിക്കും ദുസ്വപ്നമായി മാറുകയായിരുന്നുവെങ്കില്‍ ഇവിടെ നാണംകെടുകയും ഉത്തരംപറയുകയും ചെയ്യേണ്ടി വന്ന മറ്റൊരുവിഭാഗം കേരള പൊലീസാണ്. തിരഞ്ഞെടുപ്പ് കാലത്ത് സകല സര്‍ക്കാര്‍ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിധിയിലേക്ക് മാറുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലും അറിയാതെ ഭരണകൂടത്തിനുവേണ്ടി നടത്തിയിട്ടുള്ള ഈ ചെരുപ്പ് നക്കലിന് ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞ മതിയാവുകയുള്ളൂ. പൊലീസുണ്ടാക്കിയ എല്ലാ കോലാഹലങ്ങള്‍ക്കുമൊടുവിലാണ് ജില്ലാ കലക്ടര്‍ പോലും സംഭവം അറിഞ്ഞതെന്നത് പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ ഒന്നാമത്തെ ഉദാഹരണമാണ്. വനിതാ ഉദ്യോഗസ്ഥരില്ലാതെ തങ്ങളുടെ മുറികളില്‍ ഇരച്ചുകയറിയതിന് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും നല്‍കിയ പരാതിയും നിയമവഴിയില്‍ പൊലീസിന്റെ തൊലിയുരിയാന്‍ പര്യാപ്തമാണ്. പൊലീസ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതോടെ തന്നെ ദുര്‍ബലമായിപ്പോയ പെട്ടി വിവാദത്തില്‍ വീണതുവിദ്യയാക്കാനാണ് സി.പി.എം ജില്ലാ സെക്രട്ടറി തുടരന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയത്. ബി.ജെ.പിയുമൊത്ത് നടത്തിയ നാടകത്തിന്റെ ചുരുളഴിഞ്ഞപ്പോയുള്ള ജാള്യത തീര്‍ക്കുകയായിരുന്നു പരാതിയുടെ ലക്ഷ്യമെങ്കില്‍, ഒരു നിര്‍വാഹവുമില്ലാതെ പ്രസ്തുത പരാതിയില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ സി.പി.എം നാണക്കേടിന്റെ അഗാധ ഗര്‍ത്തത്തിലാണ് ചെന്നുചാടിയിരിക്കുന്നത്. നീതിയും നിയമവും കാറ്റില്‍ പറത്തി അധികാരവര്‍ഗത്തിന്റെ താളത്തിനു തുള്ളി ജനകീയ കോടതിയിലും യഥാര്‍ത്ഥ കോടതിയിലും വഷളായിക്കൊണ്ടിരിക്കുന്ന സംസ്ഥാന പൊലീസിനും ഇതു വലിയൊരുപാഠമാണ്. മികച്ച പൊലീസ് സംവിധാനമെന്ന കേരളത്തിന്റെ സല്‍പേരിനാണ് പിണറായി പൊലീസ് നിരന്തരമായി കളങ്കം വരുത്തിവെക്കുന്നത്. പൊട്ടിയ പെട്ടിക്കഥ വലിയ ഉദാഹരണം.

 

kerala

‘സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ്സുണ്ട്’; ലൈംഗികാതിക്രമക്കേസില്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം

Published

on

കൊച്ചി: അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി. ആലുവ സ്വദേശിയായ നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് മുന്‍കൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ പരാമർശം. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്നും പരാതി സമർപ്പിച്ചത് 17 വർഷത്തിനു ശേഷമാണെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ബാലചന്ദ്ര മേനോന്‍ വാദിച്ചത്. ഷൂട്ടിങ് സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നായിരുന്നു പരാതി. പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. ഈ കേസില്‍ നേരത്തെ ബാലചന്ദ്രമേനോന് നവംബര്‍ 21 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Continue Reading

india

ആരാധനാലയ നിയമം റദ്ദാക്കരുത്: മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍

ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്

Published

on

1991ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ മുസ്‌ലിംലീഗ് സുപ്രീംകോടതിയെ സമീപിച്ചു. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷിചേരാൻ ലീഗ് അപേക്ഷ നൽകി. ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്.

ആരാധനാലയ നിയമം മതേതരത്വം സംരക്ഷിക്കുന്ന നിയമാണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ പെട്ടതാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനോ, ഭേദഗതി ചെയ്യാനോ പാർലമെന്റിന് പോലും അധികാരം ഇല്ലെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മതേതരത്വം സംരക്ഷിക്കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം തള്ളണം എന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.

ആരാധനാലയ നിയമം ഫലപ്രദമായി നടപ്പാക്കിയിരുന്നുവെങ്കിൽ ഉത്തരപ്രദേശിലെ സംഭലിൽ നടന്നത് പോലുള്ള സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ രാജ്യസഭാംഗവും സുപ്രിംകോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാനാണ് മുസ്‌ലിംലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്.

Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് നീതി ജാഥ പ്രതിഷേധമിരമ്പി

Published

on

കോഴിക്കോട് : 1991 ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക, സംഭൽ, ഷാഹി മസ്ജിദ് വെടിവെപ്പ് ഇരകൾക്ക് നീതി വേണം. എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മറ്റി നടത്തിയ
നീതി ജാഥ മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ചു. സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച നീതി ജാഥയിൽ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കന്മാർ അണിനിരന്നു.
ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ ഷിജിത്ത് ഖാൻ സ്വാഗതവും ട്രഷറർ കെഎംഎ റഷീദ് നന്ദിയും പറഞ്ഞു. അഡ്വ. പി.കെ ഫിറോസ്,  അഡ്വ. വി.കെ ഫൈസൽ ബാബു , ഉമ്മർ പാണ്ടികാശാല,
എം എ റസാഖ് മാസ്റ്റർ,  ടി ടി ഇസ്മായിൽ, ടി പി അഷ്‌റഫലി, എന്നിവർ സംസാരിച്ചു.
എൻ സി അബൂബക്കർ, ആഷിഖ് ചെലവൂർ, കെ.കെ നവാസ്, സി കെ ഷാക്കിർ, സാജിദ് നടുവണ്ണൂർ, പി.ജി മുഹമ്മദ്, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തഹ്‌ലിയ, ലത്തീഫ് തുറയൂർ, അഫ്നാസ് ചോറോട് ,കെടി റഊഫ്,
ശാക്കിർ പറയിൽ , അർശുൽ അഹമ്മദ്, സി ഷക്കീർ, സഫറി വെളളയിൽ, സീനിയർ വൈസ് പ്രസിഡൻ്റ് സി ജാഫർ സാദിഖ്  ,എസ് വി ഷൗലിഖ്, ഷഫീഖ് അരക്കിണർ, സയ്യിദ് അലി തങ്ങൾ,, സയ്ദ് ഫസൽ എം ടി, എം പി ഷാജഹാൻ, ഒ എം നൗഷാദ്, ഷുഹൈബ് കുന്നത്ത്, സി സിറാജ്, വി അബ്ദുൽ ജലീൽ, സമദ് നടേരി എന്നിവർ സംബന്ധിച്ചു.

Continue Reading

Trending