X

സംസ്ഥാനം വെന്തുരുകുന്നു;കരുതിയിരിക്കാം ഈ കാര്യങ്ങള്‍

തിരുവനന്തപുരം: കുതിച്ചുയരുന്ന താപനിലയില്‍ സംസ്ഥാനം ചുട്ടുപൊള്ളുന്നു. ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്.

ഇന്നലെ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ കണക്ക് പ്രകാരം കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 39 ഡിഗ്രി. പാലക്കാട്ടെ പട്ടാമ്പിയിലും കൊല്ലത്തെ പുനലൂരിലും താപനില 38 കടന്നു. കൊല്ലത്ത് സാധാരണ 36.5 ഡിഗ്രി അനുഭവപ്പെടേണ്ട സ്ഥാനത്ത് ഇന്നലെ 37.3 ആയി. ആലപ്പുഴ 33.5 ഡിഗ്രിയില്‍ നിന്ന് 36 ലെത്തി. കോഴിക്കോട് 33.3 ല്‍ നിന്ന് 35.4 ആയും കണ്ണൂരില്‍ 34.3ഡിഗ്രി 38 ആയും വര്‍ധിച്ചു.

ഇന്നും ഉയര്‍ന്ന താപനിലയില്‍ സാധാരണയില്‍ നിന്ന് 2-3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.സന്തോഷ് പറഞ്ഞു.

കരുതിയിരിക്കാം

1. പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
2.കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുക.
3. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക.
4. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
5. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
6. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ക്ക് വേഗത്തില്‍ സൂര്യാഘാതം ഏല്‍ക്കാന്‍ ഇടയുണ്ട്.

Test User: