X

പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന അതേ സമീപനമാണ് നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത് : എകെഎം അഷറഫ്

ജനാധിപത്യ രീതിലുള്ള ചര്‍ച്ചകള്‍ പോലും നിഷേധിച്ച് പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന അതേ സമീപനമാണ് നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നതെന്ന് മുസ്‌ലിം ലീഗ് എംഎല്‍എ എകെഎം അഷറഫ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഡോളര്‍, സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ച ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിനു അനുമതി നിഷേധിച്ച സ്പീക്കര്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അനുമതി പോലും നിഷേധിക്കുന്ന തീര്‍ത്തും ജനാധിപത്യ അവകാശ നിഷേധ സമീപനമാണ് ഇന്ന് നിയമസഭയില്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നേരിടാനും അത്തരം ചര്‍ച്ചകളെ ഭയക്കുന്നതുമായ ഏകാധിപത്യ നിലപാട് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്നും എകെഎം അഷറഫ് വിമര്‍ശിച്ചു.

Test User: