പുതിയ വര്‍ഷത്തെ നെല്ലിന്റെ സംഭരണ വില സംസ്ഥാനസര്‍ക്കാര്‍ കുറച്ചു. 7.80 രൂപയില്‍ നിന്ന് 1.43 രൂപയാണ് കുറച്ചത് ഇതോടെ സംസ്ഥാനവിഹിതം 6.37 രൂപയായി കുറയും.കേന്ദ്രം 1.43 രൂപ ഈ വര്‍ഷം കിലോയ്ക്ക് കൂട്ടിയിരുന്നു. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്. കേന്ദ്രത്തിന്റെ വീതവും കേരളത്തിന്റെ നിലവിലെ വിഹിതവും ചേര്‍ത്തിരുന്നെങ്കില്‍ 29.63 രൂപയാകുമായിരുന്നു. കഴിഞ്ഞ സീസണില്‍ 28.20 രൂപയ്ക്കാണ് നെല്ല് സംഭരിച്ചത്. ഇതില്‍ 20.40 രൂപ കേന്ദ്രത്തിന്റെയും 7.80 രൂപ സംസ്ഥാനത്തിന്റെയും ആയിരുന്നു . കേന്ദ്രം 21.83 രൂപയാക്കിയതാണ് കുറച്ചത്. കഴിഞ്ഞ വര്‍ഷവും സംസ്ഥാനം 8.20 രൂപയില്‍ നിന്ന് 40 പൈസ കുറച്ചിരുന്നു.