ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്തിന് 201 കോടി രൂപ അധികം ലഭിച്ചെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍.110.59 കോടി പെട്രോള്‍ വില കൂട്ടിയതോടെയും 91.34 കോടി രൂപയും ലഭിച്ചെന്ന് ധനമന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി.
അതെസമയംരാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്.ഇതോടെ കോഴിക്കോട് പെട്രോള്‍ 108.82 ഡീസല്‍ 102.66 രൂപയായി.ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് മാത്രം ഏഴു രൂപയും.