സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനായി കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം ഉപയോഗിച്ചതില്‍ പിഴ ഈടാക്കി കോര്‍പ്പറേഷന്‍. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് സ്റ്റേഡിയത്തിലെ മാലിന്യം സംഘാടകര്‍ നീക്കം ചെയ്തില്ല എന്ന കാരണത്താലാണ് പിഴ ഈടാക്കിയിരിക്കുന്നത്.
25,000 രൂപയാണ് പിഴയായി ഈടാക്കിയത്. സ്റ്റേഡിയം ശുചീകരിക്കാന്‍ 42,700 രൂപ ചെലവായതായും അഡ്വാന്‍സായി നല്‍കിയ 25,000 രൂപ പിഴയായി ഈടാക്കുകയാണ്, മേലില്‍ ആവര്‍ത്തിക്കരുത് എന്നതിനുവേണ്ടിയാണ് പിഴ ഈടാക്കിയത്, രാഷ്ട്രീയ പ്രേരിതമല്ല കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു.