X

കാണികള്‍ കുറയാന്‍ കാരണം സംഘാടകരുടെ പിടിപ്പുകേട്; സംഘാടകരെ പഴിചാരി കായികമന്ത്രി

തിരുവനന്തപുരം: ഇന്ത്യ ശ്രീലങ്ക മത്സരം കാണാന്‍ കാണികള്‍ കുറഞ്ഞതിന് കാരണം സംഘാടകരുടെ പിടിപ്പുകേടെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെയാണ് കായികമന്ത്രിയുടെ പഴിചാരല്‍. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളാണെന്നും സംഘാടകര്‍ ആവശ്യപ്പെടുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തി കൊടുക്കുന്ന ചുമതല മാത്രമാണ് സര്‍ക്കാരിനുള്ളതെന്നുമാണ് മന്ത്രിയുടെ വാദം. മത്സര നടത്തിപ്പിലോ, ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലോ ഒരു പങ്കുമില്ലെന്നും മന്ത്രി പറഞ്ഞു.

3 മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ശ്രീലങ്കയുമായി കളിച്ചത്. ഇതില്‍ ആദ്യ രണ്ട് കളികള്‍ ഇന്ത്യ ജയിച്ചതോടെ മൂന്നാം മത്സരം അപ്രസക്തമായി. കടുത്ത വെയിലും ചൂടും ആളുകുറയാന്‍ കാരണമായി. ദുര്‍ബല എതിരാളികളായതിനാല്‍ കാണികള്‍ കുറയും. മന്ത്രി കാരണമായി പറഞ്ഞു. അബദ്ധം മനസ്സിലായപ്പോള്‍ ക്രിക്കറ്റ് അസോസിയേഷന്‍ കുറ്റം മന്ത്രിക്കു മേല്‍ ചാരി തടിതപ്പാന്‍ നോക്കുകയാണ്. വസ്തുതകള്‍ ജനങ്ങള്‍ക്കു മുന്നിലുണ്ട്. അവര്‍ തീരുമാനിക്കട്ടെയെന്നും മന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം സ്റ്റേഡിയത്തില്‍ കാണികള്‍ കുറയാന്‍ കാരണമായെന്ന് അസോസിയേഷന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളില്‍ മന്ത്രിയടെ പരാമര്‍ശത്തിനെതിരെ നിരവധി ട്രാളുകളാണ് പ്രത്യക്ഷപ്പെട്ടത്.

webdesk13: