X

കഫീല്‍ ഖാനെ ലജിസ്ലേറ്റീവ് കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച് എസ്പി

ഉത്തര്‍പ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഡോ. കഫീല്‍ ഖാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച് സമാജ്‌വാദി പാര്‍ട്ടി. ദെവാരിയ-കുശിനകര്‍ സീറ്റില്‍ നിന്നാണ് കഫീല്‍ ഖാന്‍ ജനവിധി തേടുക. 36 ലജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്ക് ഏപ്രില്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്പി നേതാവ് അഖിലേഷ് യാദവുമായി കഫീല്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി. കഫീലിന്റെ സ്ഥാനാര്‍ത്ഥിത്വം എസ്പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി സ്ഥിരീകരിച്ചു.

2017ല്‍ ഖൊരക്പൂരിലെ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് 63 കുട്ടികള്‍ മരണപ്പെട്ട സംഭവത്തിലാണ് കഫീല്‍ ഖാന്‍ ശ്രദ്ധിക്കപ്പെടുന്നത്. സംഭവത്തില്‍ കഫീലിനെ വേട്ടയാടിയ സര്‍ക്കാര്‍ ഒടുവില്‍ സര്‍വീസില്‍ നിന്ന് അദ്ദേഹത്തെ പിരിച്ചുവിടുകയായിരുന്നു.

Test User: