മൈക്രോസോഫ്റ്റ് സിഇഒ സത്യനദെല്ലേയുടെ മകന്‍ സെയിന്‍ നദെല്ല മരണപ്പെട്ടു. 26 വയസായിരുന്നു. സെയിന്‍ ജന്മനാ സെറിബ്രല്‍ പാഴ്‌സി രോഗബാധിതനായിരുന്നു. സത്യനദല്ലേ മൈക്രോസോഫ്റ്റ് എക്‌സിക്യുട്ടീവ് സ്റ്റാഫിന് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് മകന്റെ മരണവിവരം അറിയിച്ചത്. പ്രാര്‍ത്ഥനയില്‍ മകനെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
2014ല്‍ സിഇഒയുടെ റോള്‍ ഏറ്റെടുത്തതു മുതല്‍ സത്യനദല്ലേ വികലാംഗരായ ഉപയോക്താക്കളെയും ഉള്‍പ്പെടുത്തുന്ന രീതിയില്‍ നിരവധി പരിപാടികള്‍ക്ക് ശ്രദ്ധ നല്‍കിയിരുന്നു.