കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുത് എന്നും ജാഗ്രതയോടെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
ആലപ്പുഴയിലെയും പാലക്കാട്ടെയും സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്ന ഒരു വസ്തുതയുണ്ട്. ഇത്തരം രാഷ്ട്രീയം കളിക്കുന്ന ആളുകള്‍ക്ക് ചേര്‍ന്ന് മണ്ണ് അല്ല കേരളം. ഇതിനേക്കാള്‍ വലിയ വൈകാരിക അന്തരീക്ഷം ഉണ്ടായിരുന്ന കാലത്ത് പോലും ഇത്തരം രാഷ്ട്രീയം കളിക്കാന്‍ ഈ പാര്‍ട്ടികള്‍ക്കൊന്നും കേരളത്തില്‍ കഴിഞ്ഞിട്ടില്ല.കൊലപാതകം ഒന്നിനും പരിഹാരമല്ല അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മണ്ണ് ഇത്തരക്കാര്‍ക്ക് വിട്ടുകൊടുത്താല്‍ എന്തുണ്ടാകും എന്നതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ കാണുന്നത്. ഭൂരിപക്ഷ സമൂദായങ്ങളില്‍ ഇടം കിട്ടാന്‍ വേണ്ടിയും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടം കിട്ടാന്‍ വേണ്ടി കളിക്കുന്ന രാഷ്ട്രീയമാണിത്. ഇവര്‍ക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല. ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം ഒരു വശത്ത് സര്‍ക്കാര്‍ നല്ല ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പുനല്‍കി.