X

സ്മാർട്ട് നിർമ്മിച്ച ബൈത്തുറഹ്മ റിയാസിന് കൈമാറി

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: കൂട്ടിലങ്ങാടി പഞ്ചായത്തിലെ പാറടിയിൽ താമസിക്കുന്ന അനാഥനും ഭിന്നശേഷിക്കാരനുമായ പാറമ്മൽ റിയാസിന് വേണ്ടി പടിഞ്ഞാറ്റുമുറിയിലെ ജീവകാരുണ്യ സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ ശിഹാബ് തങ്ങൾസ് മോണ്യൂമെന്റ് ഫോർ അഡോപ് റിലീഫ് ട്രീറ്റ്മെന്റ് ( സ്മാർട്ട് ) നിർമ്മിച്ചു നൽകിയ കാരുണ്യ ഭവനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മർ അറക്കൽ, പാറടി മഹല്ല് ഖാസി അബ്ദുറബ്ജിഫ്രി തങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.ഹുസൈൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.അലവിക്കുട്ടി, ജനപ്രതിനിധികൾ, സ്മാർട്ട് പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.

Test User: