ജയസൂര്യ നായകനായി വേഷമിടുന്ന പുതിയ ചിത്രം ‘കത്തനാര്‍’ വലിയ ക്യാന്‍വാസിലാണ് ഒരുങ്ങുന്നത്. കത്തനാര്‍ ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രമാണ് എന്ന ഒരു പ്രത്യേകതയുമുണ്ട്. കത്തനാറിന്റെ മൂന്നാം ഷെഡ്യൂള്‍ തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ട്.
സംവിധാനം റോജിന്‍ ജോസഫാണ് നിര്‍വഹിക്കുന്നത്. തിരക്കഥ ആര്‍ രാമാനന്ദാണ് എഴുതുന്നത്. പിരീഡ് ഫാന്റസി ത്രില്ലറിന്റെ സംഗീത സംവിധാനം രാഹുല്‍ സുബ്രഹ്മണ്യനാണ് നിര്‍വഹിക്കുന്നത്. ഗോകുലം ഗോപാലനാണ് കത്തനാര്‍ നിര്‍മിക്കുന്നത്. കത്തനാര്‍ ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ നിര്‍മിക്കുമ്പോള്‍ കൊറിയന്‍ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ ജെ പാര്‍ക്ക് ആണ് സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്.
നായകന്‍ ജയസൂര്യക്ക് പ്രതീക്ഷയുള്ള പുതിയ ചിത്രം കത്തനാര്‍ നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് അവതരണം. ഒരു പടുകൂറ്റന്‍ സെറ്റാണ് പുതിയ ചിത്രത്തിന് വേണ്ടി പൂക്കാട്ടുപടിയില്‍ ഒരുക്കിയത്. അനുഷ്‌ക ഷെട്ടിയാണ് നായിക. ഇനിയും ജയസൂര്യയുടെ കത്തനാറിന് 150 ദിവസത്തോളം ചിത്രീകരണം ബാക്കിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.