X
    Categories: gulfNews

മുസ്‌ലിം ലീഗ്‌ പ്രയാണത്തില്‍ കെഎംസിസിയുടെ സേവനസാന്നിധ്യം അവിസ്മരണീയം

അബുദാബി: മുസ്‌ലിം ലീഗിന്റെ പ്രയാണത്തില്‍ കെഎംസിസിയുടെ സേവന സാന്നിധ്യം അവിസ്മരണീയമാണെന്ന് തൃശ്ശൂര്‍ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖ്, സെക്രട്ടറി കെകെ ഹം സകുട്ടി എന്നിവര്‍ അഭിപ്രായപ്പെട്ടു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ ഇരുവര്‍ക്കും അബുദാബി തൃശൂര്‍ ജില്ലാ കെഎം സിസി നല്‍കിയ സ്വീകരണത്തില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു ഇരുവരും. പ്രസിഡന്റ് അന്‍വര്‍ കയ്പമംഗലം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജലാലുദ്ധീന്‍ പി വി സ്വാഗതം പറഞ്ഞു. ഹക്കീം റഹ്‌മാനി പ്രാര്‍ത്ഥന നടത്തി.

പ്രവാസലോകത്ത് കഠിനാദ്ധ്വാനം ചെയ്യുമ്പോഴും അശരണരുടെ ക്ഷേമത്തിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന കെഎംസിസി സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാണ്. ഹരിതപ്രസ്ഥാനത്തിന്റെ നാള്‍വഴികളില്‍ ഒരിയ്ക്കലും മാറ്റിനിറുത്താവാത്ത പ്രസ്ഥാനമാണ് കെഎംസിസിയെന്ന് ജാഫര്‍ സാദിഖ് പറഞ്ഞു. കെഎംസിസിയുടെ പ്രവര്‍ത്തകര്‍ക്ക് മുസ്‌ലിം ലീഗ് പ്രസ്ഥാനം നല്‍കുന്ന അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്ന് കെകെ ഹംസക്കുട്ടി വ്യക്തമാക്കി. സംസ്ഥാന കെഎംസിസി ഉപാധ്യക്ഷന്‍ റഷീദ് പട്ടാമ്പി പരിപാടി ഉല്‍ഘാടനം ചെയ്തു.

തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെ കൂട്ടിയിണക്കി തൃശ്ശൂര്‍ ജില്ലാ കെഎംസിസിക്ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖിന് റഷീദ് പട്ടാമ്പിയും, സെക്രട്ടറി കെ കെ ഹംസക്കുട്ടിക്ക് റസാഖ് ഒരുമനയൂരും ഷാള്‍ അണിയിച്ചു. മുന്‍ ജില്ലാ കെഎംസിസി സെക്രട്ടറി സിദ്ദീഖ് തളിക്കുളം, മുന്‍ ജില്ലാ ട്രഷറര്‍ ഷഫീഖ് ആശംസാ പ്രസംഗം നടത്തി. ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേ താക്കള്‍ വിവിധ വിഷയങ്ങള്‍ നേതാക്കളുടെ ശ്രദ്ധയില്‍പെടുത്തി സംസാരിച്ചു. തൃശ്ശൂര്‍ സിഎച്ച് സെന്റര്‍ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവിധ മണ്ഡലം നേതാക്കള്‍ വിശദീകരിച്ചു.

ഇസ്ലാമിക് സെന്റര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഹാഷിം ഒരുമനയൂര്‍, വിവിധ മണ്ഡലം ഭാരവാഹി കളായ ഫൈസല്‍ കടവില്‍ (ഗുരുവായൂര്‍) അബ്ദുള്ള ചേലക്കോട് (ചേലക്കര) സഗീര്‍ കരിപ്പാക്കുളം (കൊടു ങ്ങല്ലൂര്‍) അഷിഫ് (കയ്പമംഗലം) ഹക്കീം (കുന്നംകുളം) വിവിധ പഞ്ചായത്തുകളെ പ്രതിനിധീക രിച്ചു നഹാസ് (കടപ്പുറം) സമദ് കെ കെ (പുന്നയൂര്‍) തുടങ്ങിവര്‍ സംസാരിച്ചു. കാലിക വിഷയങ്ങള്‍ ആസ്പദമാക്കി കെകെ ഹംസക്കുട്ടി, ജാഫര്‍ സാദിഖ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ ഹൈദര്‍ അലി നന്ദി രേഖപ്പെടുത്തി.

webdesk13: