X

ഉത്തരാഖണ്ഡില്‍ കാണാതായ മലയാളി യുവാവിനായുള്ള തിരച്ചില്‍ വേഗത്തിലാക്കണം’ ; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് കൊടിക്കുന്നില്‍ സുരേഷ്

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെ കാണാതായ മലയാളി യുവാവിനായുള്ള തിരച്ചില്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും കത്ത് നല്‍കി കൊടിക്കുന്നില്‍ സുരേഷ് എം പി. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആക്ഷേപത്തിനിടെ എന്‍ഡിആര്‍എഫ് അടക്കമുള്ള ദുരന്തനിവാരണ സേനയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത്.

ഡല്‍ഹിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതെയായത്.സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായിപോയപ്പോഴാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സാംസ്‌കാരിക സംഘടന ജനസംസ്‌കൃതിയും മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

എസ്ഡിആര്‍എഫിന്റെയും പൊലീസിന്റെയും സംയുക്ത നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. വൈകിട്ടോടുകൂടി രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ മൂലമാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചതെന്നും നാളെ പുനരാരംഭിക്കുമെന്നുമാണ് എസ്ഡിആര്‍എഫിന്റെ വിശദീകരണം.

webdesk13: