X

അർജുനായുള്ള തെരച്ചില്‍ ഇന്നും തുടരും; നാവികസേന മാർക്ക് ചെയ്തത സ്ഥലത്ത് പരിശോധന

കര്‍ണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയും തിരച്ചിലിനിറങ്ങും.

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. ഡ്രഡ്ജർ ആ ഭാഗത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക.

ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ വേഗത്തിലാക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.
അർജുന്‍റെ സഹോദരി അഞ്ജു ഇന്നും തെരച്ചിൽ നടക്കുന്ന ഇടത്തേക്കെത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

webdesk14: