X

സ്കൂബ സംഘത്തിന് ഇറങ്ങാനായില്ല; ‘ഐബോര്‍ഡ്’ ഡ്രോൺ ഉപയോ​ഗിച്ച് പരിശോധന തുടങ്ങി

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിലേക്ക്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘം ​ഗം​ഗാവലി പുഴയിലിറങ്ങി. മൂന്നു ബോട്ടുകളിലായി 15 അംഗ സംഘമാണ് അടിയൊഴുക്ക് പരിശോധിക്കാനായി ഇറങ്ങിയത്. എന്നാൽ അടിയൊഴുക്ക് ശക്തമായതോടെ സ്കൂബ ഡൈവർമാർക്ക് പുഴയിൽ മുങ്ങിയുള്ള പരിശോധന പൂർത്തിയാക്കാനായില്ല.

അതേസമയം, ലോറിയുടെ സ്ഥാനവും കിടപ്പും മനസിലാക്കുന്നതിന് ഐ ബോഡ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. ഐബോഡ് ഡ്രോൺ ഉപയോഗിച്ച് ലോറിയുടെ കൃത്യമായ സ്ഥാനം നിർണയിക്കുന്ന പരിശോധനയാണ് നടക്കുന്നത്. അത്യാധുനിക സ്‌കാനറാണ് ഡ്രോണിലുള്ളത്. 2.4 കിലോമീറ്റർ ദൂരം വരെ പരിശോധിക്കാൻ സാധിക്കും. റോഡിയോ ഫ്രീക്വൻസി ഉപയോഗിച്ചാണ് ഡ്രോൺ തിരച്ചിൽ നടത്തുന്നത്. മനുഷ്യശരീരത്തിന്റെ സാന്നിധ്യം അറിയാൻ പറ്റുന്ന സാങ്കേതിക വിദ്യയാണിത്.

webdesk14: