കിഴിശ്ശേരി പൂക്കൊളത്തൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒളമതിൽ സ്വദേശി സുഹൈൽ ആണ് ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. തൃപ്പനച്ചിയിലെ മാക്സ് ഡ്രൈവിങ്സ്കൂളിന്റെ ഡ്രൈവർ ആണ് ഇദ്ദേഹം.
പൂക്കൊളത്തൂർ കരിയപറ്റ കയറ്റത്തിൽ വെച്ച് സുഹൈൽ ഓടിച്ച സ്കൂട്ടർ തെന്നി വീണതാണെന്ന് സംശയിക്കുന്നു . തുടർന്ന് നാട്ടുകാർ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒളമതിൽ ആലുക്കൽ കുഞ്ഞാപ്പുട്ടി ഹാജിയുടെ മകനാണ്.