കനത്ത മഴയില്‍ തൃശൂര്‍ പുതുക്കാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞുവീണു. മതിലിനോട് ചേര്‍ത്ത് നിര്‍മിച്ചിരുന്ന ഷെഡ്ഡും തകര്‍ന്നു. സ്‌കൂളിന്റെ പ്രധാന കവാടത്തോട് ചേര്‍ന്നുള്ള മതിലാണ് റോഡിലേക്ക് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.
കല്ലൂര്‍ ആലേങ്ങാട് ഒമ്പതാം വാര്‍ഡില്‍ വീട്ടുമുറ്റത്തെ കിണറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ആലേങ്ങാട് ചിന്നങ്ങത്ത് രാജുവിന്റെ വീട്ടുമുറ്റത്തെ കിണറിന്റെ ഒരു വശം ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്തമഴയെത്തുടര്‍ന്ന് ഇടിയുകയായിരുന്നു.
ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയില്‍ രാവിലെ മിന്നല്‍ ചുഴലിയില്‍ കനത്ത നാശമുണ്ടായി. ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിയില്‍ നേരിയ പ്രകമ്പനമുണ്ടായി.