X
    Categories: keralaNews

കഴിഞ്ഞ രണ്ട് അധ്യായന വര്‍ഷവും ഉപേക്ഷിച്ച സ്‌കൂള്‍ കലോത്സവം തിരിച്ചുവരുന്നു

തിരുവനന്തപുരം: കോവിഡ് അടച്ചിടലിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് അധ്യായന വര്‍ഷവും ഉപേക്ഷിച്ച സ്‌കൂള്‍ കലോത്സവം ഇക്കുറി ഉണ്ടാകും. ഇക്കൊല്ലത്തെ സ്‌കൂള്‍ കലോത്സവ നടത്തിപ്പിന് 6.7 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ഇതുള്‍പ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ 312.88 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.

സൗജന്യ സ്‌കൂള്‍ യൂണിഫോമിന് 140 കോടിയാണ് അനുവദിച്ചത്. ഇഗവേണന്‍സിന് 15 കോടി രൂപ അനുവദിച്ചു. ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് നവീകരണത്തിന് 10 കോടിയും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് ഉപകരണങ്ങല്‍, ഫര്‍ണിച്ചര്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവയ്ക്ക് 9 കോടിയും ഹയര്‍ സെക്കന്ററി അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് 7.45 കോടിയും അനുവദിച്ചു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 7 കോടിയും കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്തുന്നതിന് 5 കോടിയും ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി കേന്ദ്രീകൃത പരിപാടിക്ക് 7.75 കോടിയും ഗ്രീന്‍ ഓഫീസ്, സ്മാര്‍ട്ട് ഓഫീസ് ഓഫീസുകളെ ഹരിതവല്‍ക്കരിക്കല്‍ ഉദ്യാനങ്ങള്‍ മനോഹരമാക്കല്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം 50 ലക്ഷവും വായനയുടെ വസന്തം വായനാശീലം വളര്‍ത്തുന്നതിന് 50 ലക്ഷവും അനുവദിച്ചു.

സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീമിന് 40 ലക്ഷം രൂപയാണ് അനുവദിച്ചത്. ഫോക്കസ് സ്‌കൂള്‍ പഠനനിലവാരം കുറഞ്ഞ സ്‌കൂളുകളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിന് 40 ലക്ഷവും സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപകരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും രണ്ട് കോടിയും ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ്, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവ നവീകരിക്കുന്നതിന് 1.20 കോടിയും അനുവദിച്ചു.

Chandrika Web: