തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. കാലപ്പഴക്കം ചെന്ന് ജീര്‍ണാവസ്ഥയില്‍ ആയിരുന്നു സ്‌കൂള്‍ കെട്ടിടമുണ്ടായിരുന്നത്. എന്നാല്‍ സ്‌കൂള്‍ സമയമല്ലാത്തതിനാല്‍ വലിയ അപകടം തന്നെ ഒഴിവായി. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. മഴ ശക്തമായതോടെ ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു.

അതേസമയം കെട്ടിടം തകര്‍ന്നുവീണത് സമീപത്തുള്ള വീടിന്റെ ഒരു ഭാഗത്തേക്കാണ്. ഇവിടെ ഒരു കോഴിക്കൂടം ശവക്കല്ലറയുമുണ്ടായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ വീ ആഘാതത്തില്‍ കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴികള്‍ മുഴുവന്‍ ചത്തു. ഞായറാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ വലിയ അപകടം ഒഴിവായി.

സ്‌കൂള്‍ കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥയെക്കുറിച്ച് വാര്‍ഡ് മെമ്പര്‍ സ്‌കൂള്‍ മാനേജരോട് പരാതി പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

 

webdesk17:
whatsapp
line