X

ബംഗാളില്‍ നിയമസഭാ സമ്മേളനം തടഞ്ഞ് ഗവര്‍ണര്‍; രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്‌

ഭരണഘടനയുടെ 174ാം വകുപ്പ് പ്രകാരം പശ്ചിമബംഗാളില്‍ നിയമസഭാ സമ്മേളനം തടഞ്ഞ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. അടിയന്തിര പ്രാധാന്യത്തോടെ ഫെബ്രുവരി 12 മുതല്‍ സഭ നിര്‍ത്തിവയ്ക്കുന്നുവെന്നാണ് രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. സംഭവത്തിനെതിരെ ശക്തമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ള നടപടിയാണെന്നാണ് അവര്‍ പറയുന്നത്. ബജറ്റ് സമ്മേളനത്തെ തുടര്‍ന്നുള്ള നടപടികള്‍ നടക്കുന്ന സമയത്താണ് ഗവര്‍ണര്‍ നിയമസഭാ സമ്മേളനം തടഞ്ഞ്.

വരുന്ന നിയമസഭാ സമ്മേളനത്തില്‍ പാര്‍ലമെന്റ് വകുപ്പ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഗവര്‍ണറെ നീക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തൃണമൂല്‍ എം.പി സുകേന്ദു ശേഖര്‍ റായ് രാജ്യസഭയില്‍ പ്രമേയം നല്‍കിയിരുന്നു.   മമത ബാനര്‍ജി ഗവര്‍ണറെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബ്ലോക്ക് ചെയ്തിരുന്നു. ബി.ജെ.പി ധന്‍ഖറിനെ ഗവര്‍ണറായി നിയമിച്ചത് മമതയെ ഉപദ്രവിക്കാനാണെന്നാണ്‌ തൃണമൂലിന്റെ വിമര്‍ശനം.

Test User: