പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യം ആയി കണക്കാക്കാനാകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. വാര്‍ഷിക സമ്മേളനത്തിന് ഇടയായിരുന്നു പ്രസിഡണ്ടിന്റെ അഭിപ്രായപ്രകടനം.
പ്രവാചക നിന്ദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പാരീസിലെ ഒരു മാഗസിന്‍ ഓഫീസിനുനേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം ഉണ്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് പ്രസിഡണ്ട് ഇക്കാര്യം പറഞ്ഞത്.
കലാപരമായ സ്വാതന്ത്ര്യങ്ങള്‍ എല്ലാം അംഗീകരിക്കാവുന്നതാണ് പക്ഷേ അത് മറ്റു സ്വാതന്ത്ര്യങ്ങളെ ലംഘിച്ച് ആകരുത്. കലാ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്കും അതിന്റെതായ പരിധിയുണ്ട് റഷ്യ ഒരു ബഹുമത ബഹുസ്വര രാഷ്ട്രമായി മാറിയിട്ടുണ്ടെന്നും മറ്റുള്ളവരുടെ പാരമ്പര്യങ്ങളെയും സംസ്‌കാരങ്ങളെയും ബഹുമാനിക്കുന്നവരാണ് റഷ്യക്കാര്‍ എന്നും പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.