X

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. സെപ്റ്റംബർ നാലിനാണ് രോഗിക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ആറാം തീയതി ഫാസിൽ ക്ലിനിക്കിലേക്കാണ് വീട്ടിൽ നിന്ന് ആദ്യം എത്തിയത്. നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്കും രോഗി എത്തിയിരുന്നു. നിലമ്പൂർ പോലീസ് സ്റ്റേഷൻ, വണ്ടൂർ നിംസ് ഹോസ്പിറ്റൽ, ജെ എം സി ക്ലിനിക് / ബാബു പാരമ്പര്യ വൈദ്യശാല, പെരിന്തൽമണ്ണ എംഇഎസ് ഹോസ്പിറ്റൽ എന്നിവിടങ്ങളാണ് സമ്പർക്കം ഉണ്ടായ സ്ഥലങ്ങൾ.

ജില്ലയിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മലപ്പുറത്ത് ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നാണ് രോഗലക്ഷണമുള്ളവരുടെ സാമ്പിൾ ശേഖരിച്ചത്. അതേസമയം മരണപ്പെട്ട 24 കാരന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 15 സഹപാഠികൾ നിരീക്ഷണത്തിലാണ്. ജാഗ്രത നിർദേശം ഏർപ്പെടുത്തിയ ബംഗളൂരിൽ സാഹചര്യം വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ യോഗം നടക്കും. ബംഗളൂരിൽ വിദ്യാർത്ഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്.

വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവിൽ വിദ്യാർത്ഥിയുമായ 24കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയായിരുന്നു.

webdesk14: