X

നാടിന്റെ പുരോഗതിയിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് അനിവാര്യം : വി.കെ.പി ഹമീദലി

ദുബൈ: നാടിന്റെ പുരോഗതിയിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് എപ്പോഴും അനിവാര്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.പി ഹമീദലി പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ഇപ്പോഴും പിടിച്ച് നിർത്തുന്നത് പ്രവാസി സമൂഹത്തിന്റെ നാണയത്തുട്ടുകളാണെന്നും അതില്ലെങ്കിൽ കേരളത്തിന്റെ അവസ്ഥ അതി ഭയാനകരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാടിനെ സേവിക്കുന്നതൊടൊപ്പം പ്രവാസി സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതതക്കായുള്ള പദ്ധതികൾ ആസൂത്രണണം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ നേതാക്കാളായ കെ.ഇ.എ ബക്കർ, എ.ജി.സി ബഷീർ, എ ബി ഷാഫി, കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഹംസ തൊട്ടി, ഹനീഫ് ചെർക്കള, അഡ്വ ഇബ്രാഹിം ഖലീൽ, ജില്ലാ കെ.എം.സി.സി നേതാക്കളായ അഫ്സൽ മെട്ടമ്മൽ, സി.എച്ച് നൂറുദ്ധീൻ, സലാം തട്ടാനിച്ചേരി, ഹസൈനാർ ബീഞ്ചന്തടുക്ക, ഫൈസൽ മുഹ്സിൻ, സലീം ചേരങ്കൈ, യൂസുഫ് മുക്കൂട്, മണ്ഡലം നേതാക്കളായ എ.ജി.എ റഹ്മാൻ, ഹനീഫ് ബാവ നഗർ, ഇസ്മായിൽ നാലാം വാതുക്കൽ, ഫൈസൽ പട്ടേൽ, ഇബ്രാഹിം ബേരിക്ക എന്നിവർ സംസാരിച്ചു. , സലീം ചേരങ്കൈ ഖിറാഅത്തും ജില്ലാ ട്രഷറർ ടി. ആർ. ഹനീഫ് നന്ദി പറഞ്ഞു.

webdesk13: