ഒരു കിലോ നെല്ല് സർക്കാരിൽ കൊടുത്താൽ കർഷകന് കിട്ടുന്നത് 28.20 രൂപ. പുറത്ത് മാർകെറ്റിൽ ഇതേ നെല്ല് കൊടുത്താൽ 18 മുതൽ 20 രൂപ വരെ കിട്ടും. അതായത് ശരാശരി 10 രൂപ കേന്ദ്ര കേരള സർക്കാരുകൾ നൽകും. ഈ 10 രൂപയിൽ ഏതാണ്ട് 7.19 രൂപ കേന്ദ്ര വിഹിതവും 2.81 രൂപ കേരള വിഹിതവും.ഈ 10 രൂപക്ക് വേണ്ടിയാണ് കൈയിൽ നിന്നും cash മുടക്കിയ പാവപ്പെട്ട കർഷകർ കാത്തിരിക്കുന്നത്.(ജ്യോതി മട്ട എന്ന ഒരു item നെല്ല് ഉണ്ട്. അത് എല്ലാ വയലിലും ഉണ്ടാകില്ല. ഉത്പാധനവും കുറവാണ്. അതിന് പുറത്ത് മാർകെറ്റിൽ 28 രൂപ വരെ കിട്ടും ). പുറത്തു നിന്ന് വരുന്ന അരി വേറെയും.
ഇനിയും കാര്യത്തിലേക് വരാം
15-5-2023 വരെ PRS (Paddy Receipt Sheet) ലഭിച്ചിട്ടുള്ള ചെറുകിട (50000 രൂപയിൽ താഴെ വരുന്നത്) കർഷകർക്ക് കിട്ടേണ്ട നെല്ലിന്റെ വില 1 kg – Rs 28.20 ( കേന്ദ്രവിഹിതം – 20.28, സംസ്ഥാന വിഹിതം – 7.92) 90% ആളുകൾക്ക് കിട്ടിയിട്ടുണ്ട് .
50000 മുതൽ ഒരു ലക്ഷം രൂപ വരെ കിട്ടേണ്ടവർക്ക് സംസ്ഥാന വിഹിതമായ 7.92 രൂപ ചുരുക്കം ചിലർക്ക് മാത്രം കിട്ടിയിട്ടുണ്ട്
ഒരു ലക്ഷം രൂപയിൽ കടുതൽ കിട്ടേണ്ടവർക്ക് കേന്ദ്ര-സംസ്ഥാന വിഹിതം ഒന്നും തന്നെ ഇതുവരെ ഒരു രൂപ പോലും ആർക്കും കിട്ടിയിട്ടില്ല. ഇവിടുത്തെ ക്വാളിറ്റി ഉള്ള അരി, പുറത്ത് നിന്ന് വരുന്ന അരി എല്ലാം ഒരേ വില.
ജയസൂര്യ പറഞ്ഞതിന്റെ പ്രസക്തി ഇവിടെയാണ്. ക്വാളിറ്റി ചേ ചെക്കിങ് ഇവിടെ നടക്കുന്നുണ്ടോ.
ഒരു ലക്ഷത്തിനു മുകളിൽ കിട്ടാനുള്ളവർ …. അവർക്ക് ഒന്നും കിട്ടിയിട്ടില്ല. അവർ കുത്തക ബൂർഷാകൾ ആണൊ. കൈയിൽ നിന്നും പണംമുടക്കി മാസങ്ങൾ കാത്തിരിക്കുന്നവർ. മേൽ അരി പണം കൊടുത്ത് വാങ്ങി നമ്മൾ, ഞാൻ ഉൾപ്പടെയുള്ളവർ കഴിച്ചു. തടി വച്ചു. എന്നിട്ടും അധ്വാനിക്കുന്നവന് കിട്ടിയില്ല.
Supplyco ൽ ചെന്ന് അരി വാങ്ങണെൽ പണം കൊടുക്കണം
നെല്ല് പുറത്ത് കൊടുത്താൽ കിട്ടുന്ന വില അപ്പോൾ തന്നെ അക്കൗണ്ടിൽ കൊടുക്കേണ്ടത് അല്ലേ. സബ്സിഡി യും കിട്ടേണ്ടത് ആണ്. സർക്കാരുകൾ ഫലത്തിൽ നൽകുന്നത് ഏതാണ്ട് 10 രൂപ . ആറ് മാസത്തെ പലിശ പോലും ആകുന്നില്ല ഇത്.