X
    Categories: indiaNews

ഹിമാചലില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമെന്ന് സര്‍വെ ഫലം

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമെന്ന് അഭിപ്രായ സര്‍വെ ഫലം. വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം അവശേഷിക്കെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നും എ.ബി.പി- സീ വോട്ടര്‍ സര്‍വെ ഫലം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ് പ്രവചനം. കോണ്‍ഗ്രസ് കുതിപ്പ് നടത്തി ഫോട്ടോ ഫിനിഷിലേക്ക് തിരഞ്ഞെടുപ്പ് ഫലം എത്തിക്കുമെന്നും സര്‍വെ ചൂണ്ടികാട്ടുന്നു. ഭരണം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയ കോണ്‍ഗ്രസ് 29 മുതല്‍ 37 വരെ സീറ്റ് നേടും. ബി.ജെ.പിക്ക് 31 മുതല്‍ 39 വരെ സീറ്റ് വരെയാണ് പ്രവചനം.

അവസാന നിമിഷത്തെ അടിയൊഴുക്കുകളാകും തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുകയെന്ന ശക്തമായ സൂചനയാണ് സര്‍വെ വ്യക്തമാകുന്നത്. ബി.ജെ.പി 45% വോട്ടും കോണ്‍ഗ്രസ് 44% വോട്ടും നേടുമെന്ന് പ്രവചിക്കുന്ന സര്‍വെ ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് ചലനമുണ്ടാക്കില്ലെന്നും ചൂണ്ടികാട്ടുന്നു. ഭരണ തുടര്‍ച്ച സാധ്യത നിലനില്‍ക്കുമ്പോഴും കോണ്‍ഗ്രസ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു എന്നതാണ് വിലയിരുത്തല്‍. നവംബറില്‍ എ. ബി.പി-സി വോട്ടര്‍ നടത്തിയ സര്‍വെയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബറില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് 50 ശതമാനത്തിലധികം പേര്‍ അഭിപ്രായപ്പെട്ടിടത്താണ് ഏറ്റവും പുതിയ സര്‍വേയില്‍ ഇത് 45 ശതമാനമായി കുറഞ്ഞത്. കോണ്‍ഗ്രസാകട്ടെ ഒക്ടോബറിലെ സര്‍വെയിലെ 35 ശതമാനത്തില്‍ നിന്നാണ് 44 ശതമാനത്തിലേക്ക് കുതിച്ചു.

Test User: