അദാനി ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഒസിസിആര്‍പി റിപ്പോര്‍ട്ട് (ഓര്‍ഗനൈസ്ഡ് ക്രൈ ം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് ) പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്തുകൊണ്ട് ഗൗതം അദാനിക്കെതിരെ അന്വേഷണമില്ലെന്ന് അദ്ദേഹം ചോദിച്ചു. അദാനിക്കെതിരായ തെളിവുകളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അദാനിക്കെതിരായ പത്രവാര്‍ത്ത ഉയര്‍ത്തിക്കാട്ടിയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാഹുലിന്റെ പരാമര്‍ശം.
‘പാശ്ചാത്യ മാധ്യമങ്ങള്‍ അദാനിക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുന്നു. അദാനിക്കെതിരായ റിപ്പോര്‍ട്ട് രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോഗം നടക്കാനിരിക്കെ പുറത്തുവന്ന റിപ്പോര്‍ട്ട് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തു. എന്തുകൊണ്ട് അദാനിക്ക് മാത്രം സംരക്ഷണം ലഭിക്കുന്നു. വ്യാജ പേരില്‍ അദാനിയുടെ കമ്പനികളില്‍ നിക്ഷേപിച്ച പണം ആരുടേതാണ്. ചൈനീസ് ബന്ധവും നിക്ഷേപത്തിന് പിന്നിലുണ്ട്. വിദേശ പൗരന്മാര്‍ എന്തിന് അദാനിയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചു. ഇന്ത്യയുടെ താല്പര്യം എന്ന് പറയുമ്പോള്‍ ചൈനീസ് പൗരന്‍ ഇതിലെങ്ങനെ വന്നു. ഇതില്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ പങ്ക് എന്താണ്’ രാഹുല്‍ പറഞ്ഞു.
അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സെബി ഉദ്യോ?ഗസ്ഥന്‍ നിലവില്‍ എന്‍ഡിടിവിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ?ഗൗതം അദാനിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ഇഡിയും സിബിഐയും അദാനിക്കെതിരെ അന്വേഷണം നടത്താത്തതിന് കാരണമെന്താണ്. ജെപിസി അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്നും രാഹുല്‍ പറഞ്ഞു.
അദാനി സ്വന്തം കമ്പനികളില്‍ തന്നെ രഹസ്യമായി നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ രാജ്യങ്ങളില്‍ ശാഖകളുള്ള കൂട്ടായ്മയാണ് ഓര്‍ഗനൈസ്ഡ് െ്രെകം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട്. നിഴല്‍ കമ്പനികള്‍ വഴി അദാനി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തട്ടിപ്പ് നടത്തിയെന്നുമാണ് റിപ്പോര്‍ട്ടിലെ ആരോപണം. ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേര്‍ വഴി വിദേശത്തെ നിഴല്‍ കമ്പനികളിലൂടെ അദാനി ഗ്രൂപ്പ് കമ്പനികളില്‍ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകള്‍ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴല്‍ കമ്പനികള്‍ക്ക് നല്‍കും.
ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരില്‍ സ്വന്തം ഓഹരികള്‍ തന്നെ അദാനി വാങ്ങും. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയര്‍ത്തി അദാനി പണം തട്ടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡിആര്‍ഐ പോലുള്ള ഏജന്‍സികള്‍ക്ക് ഇത് അറിയാമായിരുന്നെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.